LogoLoginKerala

'പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ആരോപണം കേള്‍ക്കും, അത് കേട്ട് ഭയപ്പെട്ട് ഓടില്ല, ധൈര്യപൂര്‍വ്വം മുന്നോട്ട് പോകും'; എം എ യൂസഫലി

 
ma yusuffali

കൊച്ചി:ലൈഫ്മിഷന്‍ കേസിലെ ആരോപണങ്ങളില്‍ പ്രതികരണവുമായി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. സമൂഹമാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും തന്നെയോ തന്റെ വ്യവസായത്തേയോ ഇതൊന്നും ബാധിക്കില്ലെന്നും യൂസഫലി പറഞ്ഞു.

'ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്. അതുകൊണ്ട് തന്നെ ആരോപണങ്ങള്‍ തന്നെയോ ലുലുവിനേയോ ബാധിക്കുന്നില്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരും. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നേരിടാതെ ഭയപ്പെട്ട് ഓടുന്നവന്‍ അല്ല യൂസഫ് അലി. സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് ചിലര്‍ രാവും പകലും എന്നെ കുറ്റം പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല'

'ഇനിയും പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുക്കും. അവശരും നിരാലംബരുമായ ആളുകള്‍ക്ക് വേണ്ടി തന്നെ ഞാന്‍ നിലകൊളളും. അതില്‍ നിന്നൊന്നും പിന്‍മാറാന്‍ പോകുന്നില്ല', യൂസഫ് അലി പറഞ്ഞു. ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോര്‍ട്ട് ചെയ്തവരോട് തന്നെ ചോദിക്കണമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.