LogoLoginKerala

ബിജെപിയെ വ്യത്യസ്തമാക്കുന്നത് കുടുംബവാഴ്ചയില്ലാത്ത ജനാധിപത്യബോധം: ദുഷ്യന്ത് കുമാര്‍ ഗൗതം

 
goudam

ബിജെപിയെ വ്യത്യസ്തമാക്കുന്നത് കുടുംബവാഴ്ചയില്ലാത്ത ജനാധിപത്യബോധമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ബിജെപി പ്രവര്‍ത്തകരെന്നും ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

കാശ്മീര്‍ ഭാരതത്തിന്റെ അഭിഭാജ്യ ഘടകമാണ് അവിടേക്ക് പോകാന്‍ ഒരു പെര്‍മിഷന്റെയും ആവശ്യമില്ലെന്ന് പറഞ്ഞത് ശ്യാമപ്രസാദ് മുഖര്‍ജിയാണ്. നെഹ്‌റു പ്രധാനമന്ത്രിയാവാന്‍ ഭാരതത്തെ വിഭജിച്ചു. 10 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ ദേശീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ച് നെഹ്‌റുവിന്റെ കോണ്‍ഗ്രസിനോട് പൊരുതിയാണ് ബിജെപി വളര്‍ന്നത്. ഇന്ന് ബിജെപി നല്ല ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്നത് ഉറച്ച നിലപാടിന്റെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസ് നിരന്തരമായി ദാരിദ്ര്യ നിര്‍മാര്‍ജനത്തെ പറ്റി സംസാരിച്ചെങ്കില്‍ ബിജെപി അത് പ്രാവര്‍ത്തികമാക്കി. ജനക്ഷേമത്തിന് വേണ്ടി മോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി. പത്ത് കോടി ഗ്യാസ് കണക്ഷനുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കി. മൂന്ന് കോടി പേര്‍ക്ക് വീടും 12 കോടി പേര്‍ക്ക് ടോയിലറ്റും നിര്‍മിച്ച് നല്‍കി. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയും വെള്ളവുമെത്തിച്ചു. സ്ത്രീകള്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് വിജയകരമായി നടപ്പിലാക്കുന്നത്.

9 വര്‍ഷക്കാലത്തെ ഭരണത്തില്‍ ഒരു അഴിമതി പോലും ഉണ്ടായില്ല. എല്ലാ അഴിമതികളും ഇല്ലാതാക്കി. അദാനിയുടെ പേര് പറഞ്ഞ് സര്‍ക്കാരിനെ ആക്രമിക്കുന്നത് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ്. കമ്മീഷന്‍ കിട്ടാത്തതാണ് കോണ്‍ഗ്രസുകാരെ അസ്വസ്ഥമാക്കുന്നത്. അഴിമുക്ത ഭരണമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താന്‍ പോലും സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ലാല്‍ചൗക്കില്‍ മാത്രമല്ല കാശ്മീരിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയത്തുന്നുണ്ടെന്നും ദുഷ്യന്ത് കുമാര്‍ ഗൗതം പറഞ്ഞു.