വി എസ് ശിവകുമാർ ഇ ഡി മുമ്പാകെ ഇന്ന് ഹാജരാകില്ല
Apr 20, 2023, 10:32 IST

കൊച്ചി - അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി എസ് ശിവകുമാർ ഇന്ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകില്ല. ഹാജരാകേണ്ടതില്ല എന്ന് ഇ ഡി ഉദ്യോഗസ്ഥർ ശിവകുമാറിനെ അറിയിച്ചു.എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയ്യാർ എല്ലാ രേഖകളും കയ്യിലുണ്ടെന്നും ശിവകുമാർ പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളാണ് ഇ ഡി അന്വേഷിക്കുന്നത്.സ്വന്തം പേരിലും ബിനാമികളുടെ പേരിലും ശിവകുമാർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിന്റെയും എഫ്ഐആറിന്റെയും അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ ശിവകുമാറിനെ വിളിപ്പച്ചത്.2020-ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു.എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, അഡ്വ. എം.എസ് ഹരികുമാര്‍ എന്നിവരാണ് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ മറ്റു പ്രതികൾ.മന്ത്രിയായിരുന്ന കാലത്ത് ശിവകുമാറിന്‍റെ ആസ്തികളില്‍ വലിയ വ്യത്യാസം ഉണ്ടായെന്നും, ബിനാമി ഇടപാടുകള്‍ നടന്നുവെന്നും ആരോപണം ഉയർന്നിരുന്നു.