വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വീണ്ടും ആരംഭിക്കാനൊരുങ്ങുന്നു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
Nov 26, 2022, 12:23 IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ ആറിയിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ. മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് വീണ്ടും പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണ സാമഗ്രികളുമായി വാഹനങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്ത് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികള്‍ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തുകയാണ്. വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങള്‍ക്ക് മുന്നില്‍ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതല്‍ സംഘര്‍ഷാവസ്ഥയുണ്ടായി.