LogoLoginKerala

രാഹുലിന്റെ അപ്പീലില്‍ സൂറത്ത് ജില്ലാ കോടതി ഇന്ന് വിധി പറയും

 
rahul gandhi

സൂറത്ത് - അയോഗ്യത ക്ഷണിച്ചു വരുത്തിയ അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഇന്ന് ജില്ലോ കോടതി വിധി പറയും. കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ സൂറത്ത് ജില്ലാ കോടതി ഇന്ന് വിധി പറയുമെന്നാണ് അറിയിച്ചിരിക്കുന്നത്.. ജഡ്ജി ആര്‍എസ് മൊഗേരയാണ് അപ്പീലില്‍ കഴിഞ്ഞ ആഴ്ച വിശദമായ വാദം കേട്ട ശേഷം വിധി പറയുന്നത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ട്. നിയമപരമായി നിലനില്‍പ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്.
കേസ് പരിഗണിക്കുന്ന ജഡ്ജി ആര്‍ എസ് മൊഗേര ബി ജെ പി നേതാവ് അമിത് ഷായുടെ അഭിഭാഷകനായിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു.