LogoLoginKerala

തറവാടി നായര്‍ എന്നൊക്കെ പരസ്യമായി പറയുന്നത് ശരിയാണോ; ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് വെള്ളാപ്പള്ളി

 
lkj

ആലപ്പുഴ: എന്‍.എസ്.എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദില്ലി നായരായിരുന്ന ആള്‍ ചങ്ങനാശേരിയില്‍ എത്തിയപ്പോള്‍ തറവാടി നായരായി. തറവാടി നായര്‍ എന്നൊക്കെ പരസ്യമായി പറയുന്നത് ശരിയാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

എന്നാല്‍ തറവാടി നായര്‍ പ്രയോഗത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവും പ്രതികരിച്ചതായി കണ്ടില്ല. താനാണ് സമുദായത്തിന്റെ പേര് പറഞ്ഞ് ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നതെങ്കില്‍ തന്നെ ഇപ്പോള്‍ ആക്രമിച്ചേനെ. എസ്എന്‍ഡിപിക്കുള്ളില്‍നിന്നു തന്നെ വിമര്‍ശനം നേരിടേണ്ടി വന്നേനെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. 

എന്‍എസ്എസിലെ അംഗങ്ങള്‍ മാത്രം വോട്ട് ചെയ്താല്‍ ശശി തരൂര്‍ ജയിക്കില്ല. അതുകൊണ്ട് തന്നെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.