ആരോപണം പൊളിഞ്ഞു, വീണ വിജയന്‍ നികുതി അടച്ചെന്ന് നികുതി വകുപ്പ്
Oct 21, 2023, 11:59 IST
തിരുവനന്തപൂരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സലോജിക് നികുതിയടച്ചെച്ചില്ലെന്ന് ആരോപണം പൊളിഞ്ഞു. വീണ കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്ന് നികുതിവകുപ്പ് അറിയിച്ചതോടെയാണ് ആരോപണങ്ങള്‍ പൊളിഞ്ഞുവീണത്. സിഎംആര്‍എല്ലുമായുള്ള ഇടപാടിലെ നികുതി അടച്ചിരുന്നു എന്ന റിപ്പോര്‍ട്ട് നികുതി വകുപ്പ് കൈമാറി.
സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാല്‍ നികുതി അടച്ചതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടില്ല.