LogoLoginKerala

കായിക മന്ത്രിയുടേത് ധിക്കാരത്തിന്റെ സ്വരം, കേരളമനസാക്ഷിയെ മന്ത്രി വെല്ലുവിളിച്ചു; വിഡി സതീശന്‍

 
vd satheeshan

കോഴിക്കോട്: കായിക മന്ത്രിയുടെ പട്ടിണി പരാമര്‍ശം ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും സ്വരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേരളമനസാക്ഷിയെ മന്ത്രി വെല്ലുവിളിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കായിക മന്ത്രിയുടെ പട്ടിണി പരാമര്‍ശത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍.

പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരണ്ട എന്ന മന്ത്രിയുടെ പ്രഖ്യാപനം ഏറെ വിഷമിപ്പിച്ചു. കേരള മനസാക്ഷിയെ വെല്ലുവിളിച്ചപരാമര്‍ശമായിരുന്നു മന്ത്രി നടത്തിയതെന്നും അദ്ദേഹം കുട്ടപ്പെടുത്തി.