LogoLoginKerala

വിദേശ ഫണ്ട് പിരിവ് ആരോപണം ആഭ്യന്തര വകുപ്പ് തള്ളിക്കളഞ്ഞതെന്ന് വി ഡി സതീശന്‍

 
vd satheesan

കൊച്ചി- പ്രളയപുനരധിവാസ പദ്ധതിക്കായി താന്‍ വിദേശത്ത് പണപ്പിരിവ് നടത്തിയെന്ന ആരോപണം ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തി പകഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സ്പീക്കറോട് അനുമതി തേടി. ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ സ്പീക്കറും ആവശ്യം തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ചും പിന്നാലെ ഡിവിഷന്‍ ബെഞ്ചും പരാതി തള്ളിക്കളഞ്ഞു. എനിക്കെതിരെ സര്‍ക്കാരിന് ഏത് അന്വേഷണം വേണമെങ്കിലും നടത്താമെന്ന് നിയമസഭയില്‍ പറഞ്ഞതുമാണ്. ഏത് ആരോപണത്തിലും അന്വേഷണം നടത്തട്ടെ. സര്‍ക്കാര്‍ അവരുടേതല്ലേ. തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് സതീശന്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഞാന്‍ 81 തവണ വിദേശ സന്ദര്‍ശനം നടത്തിയെന്നാണ് ആരോപണം. പാസ്പോര്‍ട്ട് വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കാമെന്ന് നിയമസഭയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 81 തവണയോ അതിന്റെ പകുതി തവണയോ ഞാന്‍ വിദേശത്ത് പോയിട്ടില്ല. അങ്ങനെ പോയിട്ടുണ്ടെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കാമെന്ന് നിയമസഭയില്‍ പറഞ്ഞതുമാണ്.