LogoLoginKerala

കെ ഫോണിലും അഴിമതിയെന്ന് വി ഡി സതീശൻ, 520 കോടിയുടെ അധിക ടെൻഡർ നൽകി

 
V d Satheesan
കാസർകോട്- കെഫോൺ പദ്ധതിയിലും ടെൻഡർ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാർഗനിർദേശം മറികടന്ന് 520 കോടിയുടെ അധിക ടെൻഡർ നൽകിയെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 
എ ഐ ക്യാമറ ഇടപാട് മാതൃകയിലാണ് കെ ഫോണിലും നടന്നത്. ഭാരത് ഇലക്‌ട്രോണിക്‌സിന് നൽകിയ കരാർ, പ്രസാഡിയോയുടെ കയ്യിലാണ് ഒടുവിലെത്തിയത്. 1,528 കോടിയുടെ പദ്ധതിയിൽ അധിക ടെൻഡറിന് കത്ത് നൽകിയത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങൾക്ക് അടക്കം പങ്കുണ്ടെന്ന് ആരോപണം വന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണ്' -പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് മേയ് 20ന് സെക്രട്ടറിയറ്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിക്കും. ആവശ്യമെങ്കിൽ നിയമനടപടിയെന്നും വിഡി സതീശൻ പറഞ്ഞു.