LogoLoginKerala

വന്ദേഭാരത് നിരക്കുകളിൽ ധാരണ, 1100 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം

 
Vande bharat
തിരുവനന്തപുരം- വന്ദേ ഭാരത് എക്സ്പ്രസിൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയും ആയിരിക്കും. വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായെന്നാണ് റിപ്പോർട്ടുകൾ.
 കൂടിയ ടിക്കറ്റ് നിരക്ക് 2150 രൂപയാണെങ്കിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് 297 രൂപയായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 
50 കിലോമീറ്റര്‍ യാത്രയ്ക്ക് അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 502 രൂപയുമാണ്. വന്ദേഭാരതിന്റെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞയാത്ര തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലാണ്. 65 കിലോമീറ്ററാണ് ദൈര്‍ഘ്യം. അതിനാല്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ യാത്രചെയ്യാന്‍ ചെയര്‍കാറിന് 291 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 614 രൂപയും ആയിരിക്കും നിരക്കെന്നാണ് സൂചന.
തിരുവനന്തപുരം - കോട്ടയം യാത്രയ്ക്ക് 441 രൂപയും 911 രൂപയും ആയിരിക്കും ചെയര്‍കാറിന്റെയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന്റെയും നിരക്ക്, തിരുവനന്തപുരം എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം - തൃശ്ശൂര്‍ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും, തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് വരും.
നിരക്ക് വളരെ ഉയർന്നതാണെങ്കിലും വന്ദേ ഭാരതിലെ ആധുനിക സൗകര്യങ്ങളും കൂടിയ വേഗവും യാത്രക്കാരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.