വന്ദേഭാരതിന് അന്തിമ സമയക്രമമായി, ഉദ്ഘാടന ദിവസം കൂടുതല്‍ സ്റ്റോപ്പുകള്‍

തിരുവനന്തപുരം - വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളുടെ കാര്യത്തിലും അന്തിമ തീരുമാനമായി. ഷൊര്‍ണ്ണൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് അതി രാവിലെ 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ എട്ട് മണിക്കൂര്‍ 10 മിനിറ്റ് സമയമെടുത്ത് ഉച്ചയക്ക് 1.30 ന് കാസര്‍കോട്ടെത്തും. തിരിച്ച് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.30 യ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.
തിരുവനന്തപുരം - 5.20, കൊല്ലം - 6.07, കോട്ടയം - 7.20, എറണാകുളം - 8.17, തൃശ്ശൂര്‍ - 9.22, ഷൊര്‍ണൂര്‍ - 10.02, കോഴിക്കോട് - 11.03, കണ്ണൂര്‍ 12.02, കാസര്‍കോട് - 1.30
കാസര്‍കോട് - 2.30, കണ്ണൂര്‍ - 3.28, കോഴിക്കോട് - 4.28, ഷൊര്‍ണ്ണൂര്‍ - 5.28, തൃശ്ശൂര്‍ - 6.03, എറണാകുളം - 7.05, കോട്ടയം - 8, കൊല്ലം - 9.18, തിരുവനന്തപുരം - 10.35.
എന്നാല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന 25 ചൊവ്വാഴ്ച അധിക സ്റ്റോപ്പുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. 25ന് 10.30ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ട്രെയിന്‍ പുറപ്പെടും. 11.29ന് കൊല്ലത്തെത്തും. 2 മിനിറ്റിനുശേഷം കൊല്ലത്തുനിന്ന് പുറപ്പെടും. കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്. തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയിലുള്ള സ്റ്റേഷനുകളില്‍ 2 മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തുക. രാത്രി 9.15ന് ട്രെയിന്‍ കാസര്‍കോട് എത്തും.
സാധാരണ സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇത്രയും സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തില്ല.