വി.വേണു ഐഎഎസും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്ക്
Mon, 9 Jan 2023

ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ഔദ്യോഗിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ കായംകുളത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തില്‍ വേണു ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. വേണുവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വേണുവിന്റെ ഭാര്യയും തദ്ദേശസ്വയംഭരണവകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനും അപകടം സംഭവിച്ച കാറിലുണ്ടായിരുന്നു.