LogoLoginKerala

ഇറച്ചിയും മീനും വിളമ്പണ്ട എന്ന നിര്‍ബന്ധമില്ല, അടുത്തവര്‍ഷം കലോത്സവത്തിന് നോണ്‍വെജ് ഉള്‍പ്പെടുത്തും; വി ശിവന്‍കുട്ടി

 
v sivankutty

തിരുവനന്തപുരം :കോഴിക്കോട് നടക്കുന്ന കേരളാ സ്‌കൂള്‍ കലോല്‍സവത്തില്‍ വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിവാധത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തവര്‍ഷം മാംസാഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.