LogoLoginKerala

മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് എം. വി ഗോവിന്ദൻ ; വ്യക്തമാക്കുന്നത് സിപിഎമ്മിലെ വിഭാഗീയതയെന്ന് പ്രതിപക്ഷ നേതാവ്

 
mv govindhan
ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പോരാട്ടം. ബി.ജെ.പിയുടെ സ്പേസ് കേരളത്തിൽ നഷ്ടപ്പെട്ടു

കൊച്ചി : മുസ്‍ലിം ലീഗിനെ യു.എഡി.എഫിൽ നിന്ന് അടർത്തിമാറ്റാനുള്ള ശ്രമങ്ങൾ ഫലം കാണില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗ് വർഗീയ പാർട്ടിയാണ് എന്ന പിണറായി വിജയന്‍റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തിയതിന് പിന്നിൽ സി.പി.എമ്മിലെ വിഭാഗീയതയാകാം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞ് യു.ഡി.എഫില്‍ ഒരു അപസ്വരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്ക് കേരള രാഷ്ട്രീയത്തിൽ ഇപ്പോള്‍ എന്താണ് പ്രസക്തിയെന്ന് സതീശന്‍ ചോദിച്ചു. ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പോരാട്ടം. ബി.ജെ.പിയുടെ സ്പേസ് കേരളത്തിൽ നഷ്ടപ്പെട്ടു. അതാണ്‌ അവരെ വിറളി പിടിപ്പിക്കുന്നത്. പല പ്രശ്നങ്ങളിലും ജനങ്ങളുടെ മുൻപിൽ സി.പി.എം പ്രതിക്കൂട്ടിൽ ആണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ഇപ്പോൾ ശ്രമം. ഏകീകൃത സിവിൽ കോഡിനെതിരെ രാജ്യസഭയിൽ ജെബി മേത്തർ എതിർത്തിരുന്നു. ഇക്കാര്യം സഭരേഖകളിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലീഗിനെ കുറിച്ച് കോൺഗ്രസിന് സംശയമില്ലെന്നും നല്ല ബന്ധമാണുള്ളതെന്നും കെ. മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ലീഗ് വിഷയത്തിൽ കോൺഗ്രസ് നിലപാടാണ് ശരിയെന്ന് സി.പി.എം സമ്മതിച്ചു. സി.പി.എം പ്രതികരണത്തിൽ മറുപടി പറയേണ്ടത് ലീഗാണ്. കോൺഗ്രസിനെ ഇല്ലാതാക്കേണ്ടത് നരേന്ദ്ര മോദിക്കൊപ്പം പിണറായി വിജയൻ്റേയും ആവശ്യമാണെന്നും മുരളീധരന്‍ ആരോപിച്ചു.