ഗാസയിൽ ഇന്ന് ഇന്ധനം തീരുമെന്ന് ഐക്യരാഷ്ട്രസഭ, സ്ഥിതി അതീവ ഗുരുതരം
Oct 26, 2023, 10:54 IST

ഗാസയിൽ ഇന്ന് ഇന്ധനം തീരുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇന്ധനക്ഷാമം കാരണം ആശുപത്രികൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയവും അറിയിച്ചു. ഇതോടെ സ്ഥിതി അതീവ ഗുരുതരമാവുകയാണ്.
അതേസമയം കരയുദ്ധത്തിന് തയാറെക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ടെലിവിഷൻ പ്രസംഗത്തിനിടെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശം