കേന്ദ്രഭരണ പ്രദേശത്തിന് വേണ്ടത് തൊഴിലും സ്നേഹവും, ബുൾഡോസറുകളല്ല; രാഹുൽഗാന്ധി
Feb 12, 2023, 14:27 IST
ജമ്മു കശ്മീരിൽ നടക്കുന്ന കൈയേറ്റ വിരുദ്ധ നീക്കത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കേന്ദ്രഭരണ പ്രദേശത്തിന് തൊഴിലും സ്നേഹവുമാണ് വേണ്ടത്. പകരമായി ബിജെപി സർക്കാർ ബുൾഡോസറുകളാണ് കൊണ്ടുവരുന്നത്. കുടിയൊഴിപ്പിക്കൽ നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്നും രാഹുൽ പറഞ്ഞു. ബിജെപിയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം.