കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃശൂരില്‍ എത്തുന്നു

തൃശൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃശൂരില്‍ എത്തുന്നു. മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ചിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യാനാണ് അമിത് ഷാ എത്തുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായാണ് അമിത് ഷായുടെ സന്ദര്‍ശനം.
തൃശ്ശൂരിലെത്തുന്ന അമിത് ഷ ശക്തന്‍ തമ്പുരാന്‍ സ്മാരകം സന്ദര്‍ശിക്കും. തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വടക്കുനാഥ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തും.
സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായി ബി.ജെ.പി ജില്ല നേതൃയോഗം നടന്നു. ജില്ലാ പ്രസിഡണ്ട് കെ.കെ. അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, പി. സുധീര്‍, നേതാക്കളായ ബി. ഗോപാലകൃഷ്ണന്‍, രവികുമാര്‍ ഉപ്പത്ത്, ജസ്റ്റിന്‍ ജേക്കബ്, കെ.ആര്‍. ഹരി തുടങ്ങിയവര്‍ സംസാരിച്ചു.