LogoLoginKerala

കേന്ദ്ര ബജറ്റ് ഉടന്‍; ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി

 
budget

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി.

അതേസമയം ബജറ്റിന് അംഗീകാരം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം 10.15ന് ചേരും. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കുക.