LogoLoginKerala

ഗര്‍ഭസ്ഥ ശിശുക്കളെ ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കണം; ക്യാമ്പനിയുമായി ആര്‍എസ്എസ്

 
rss

ന്യൂഡല്‍ഹി: ഗര്‍ഭസ്ഥ ശിശുക്കളെ ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കാനുള്ള ക്യാമ്പനിയുമായി ആര്‍എസ്എസ് രംഗത്ത്. ആര്‍ എസ് എസിന്റെ പോഷക സംഘടനയായ സംവര്‍ധിനീ ന്യാസ് ആണ് ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക ക്യാമ്പയിന്‍ നടത്താന്‍ ആരംഭിച്ചിരിക്കുന്നത്.

ഞായറാഴ്ച ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടത്തിയ ക്യാമ്പയിനില്‍ 80ഓളം ഡോക്ടര്‍മാരും ആയുര്‍വേദ വൈദ്യന്മാരും പങ്കെടുത്തു. ഡോക്ടര്‍മാരില്‍ ഗൈനക്കോളജിസ്റ്റുകളായിരുന്നു കൂടുതല്‍. എയിംസില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാര്‍ ക്യാമ്പയിന് എത്തിയിരുന്നു