LogoLoginKerala

ഭാര്യയുമായി വഴക്കിട്ടു ; രണ്ട് വയസുകാരനെ മൂന്നാംനിലയില്‍ നിന്ന് പിതാവ് താഴേക്കെറിഞ്ഞു

 
rg
മകനെ താഴേക്ക് എറിഞ്ഞശേഷം മൂന്നാംനിലയില്‍നിന്ന് മന്‍ സിങ്ങും താഴേക്ക് ചാടി

ന്യൂഡല്‍ഹി: ഭാര്യയുമായി വഴക്കിടുന്നതിനിടെ രണ്ട് വയസുള്ള മകനെ മൂന്നാംനിലയില്‍നിന്ന് പിതാവ് താഴേക്കെറിഞ്ഞു. കല്‍ക്കാജിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മന്‍ സിങ് എന്നയാളാണ് ഭാര്യ പൂജയുമായി വഴക്കിടുന്നതിനിടെ മകനെ താഴേക്കെറിഞ്ഞത്. മകനെ താഴേക്ക് എറിഞ്ഞശേഷം മൂന്നാംനിലയില്‍നിന്ന് മന്‍ സിങ്ങും താഴേക്ക് ചാടി. രണ്ടുപേരെയും ഗുരുതര പരിക്കുകളോടെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്‍ സിങ്ങിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കുടുംബ വഴക്കിനെത്തുടര്‍ന്ന് മന്‍ സിങ്ങും ഭാര്യ പൂജയും ഏറെ നാളായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. കല്‍ക്കാജിയിലുള്ള മുത്തശ്ശിയുടെ വീട്ടിലാണ് രണ്ട് മക്കളുമായി പൂജ രണ്ട് മാസമായി താമസിക്കുന്നത്. പൂജയെ കാണാന്‍ മന്‍സിങ് കഴിഞ്ഞ ദിവസം എത്തിയതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. വാക്ക് തർക്കത്തിനിടെ രണ്ട് വയസുള്ള മകനെ എടുത്ത് മന്‍സിങ് എറിയുകയായിരുന്നു. മന്‍സിങ് മദ്യപിച്ച് എത്തിയാണ് വഴക്കുണ്ടാക്കിയതെന്ന് പൂജയുടെ മുത്തശ്ശി ആരോപിച്ചു.