ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
Thu, 2 Mar 2023

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ത്രിപുരയില്‍ 60ഉം മറ്റ് രണ്ട് ഇടങ്ങളില്‍ 59 മണ്ഡലങ്ങളിലുമാണ് ജനവിധി തേടുന്നത്. ത്രിപുരയില്‍ 21 കൗണ്ടിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മേഘാലയയില്‍ 13ഉം നാഗാലാന്‍ഡില്‍ 11ഉം കൗണ്ടിംഗ് സ്റ്റേഷനുകളുണ്ട്. കര്‍ശനമായ സുരക്ഷ ക്രമീകരണങ്ങളാണ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.