പുനെയില്‍ പരിശീല വിമാനം തകര്‍ന്നുവീണു, രണ്ട് പേര്‍ക്ക് പരിക്ക്
Oct 22, 2023, 10:07 IST
പുനെ: പുനെയില്‍ പരിശീല വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്‌ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിമാനമാണ് തകര്‍ന്നു വീണത്. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.