LogoLoginKerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്ന് 14 ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ക്ക് നിയന്ത്രണം

 
trains

തിരുവനന്തപുരം- തൃശൂര്‍ യാര്‍ഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ പാതയില്‍ ഗര്‍ഡര്‍ നവീകരണവും നടക്കുന്നതിനാല്‍ ഇന്ന് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 14 ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

ഗരീബ് രഥ് എക്‌സ്പ്രസ്

പരശുറാം എക്‌സ്പ്രസ്

കൊല്ലം എറണാകുളം മെമു

എറണാകുളം കൊല്ലം മെമു

എറണാകുളം കായംകുളം മെമു

കൊല്ലം കോട്ടയം മെമു

എറണാകുളം കൊല്ലം സ്‌പെഷ്യല്‍ മെമു

കോട്ടയം കൊല്ലം മെമു സര്‍വീസ്

നിയന്ത്രണമുള്ള ട്രെയിനുകള്‍: ഈ ട്രെയിനുകള്‍ കൊല്ലം വരെ മാത്രമേ സര്‍വീസ് നടത്തൂ

കായംകുളം എറണാകുളം എക്‌സ്പ്രസ്, എറണാകുളം ആലപ്പുഴ മെമു, ആലപ്പുഴ എറണാകുളം എക്‌സ്പ്രസ്, നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സര്‍വീസ് നടത്തുള്ളൂ.

ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍

ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം ചെനൈ മെയില്‍, നാഗര്‍കോവില്‍ ഷാലിമാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.