LogoLoginKerala

ട്രെയിനിലെ തീപിടുത്തം : കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങൾ റെയിൽവെ ട്രാക്കിൽ

 
Train Fire
കോഴിക്കോട് - ട്രെയിനിലെ തീപിടിത്തത്തിനിടയിൽ കാണാതായ മൂന്നു പേരെ റെയിൽവെ ട്രാക്കിൽ
മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ (2), നൗഫീഖ് എന്നിവർ മരിച്ചു. തീപടര്‍ന്നപ്പോള്‍ രക്ഷപ്പെടാൻ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം.കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയില്‍ ട്രാക്കിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.  
തീപിടിത്തമുണ്ടായ ട്രെയിനിൽ നിന്നും അമ്മയേയും കുഞ്ഞിനേയും കാണാതായെന്നു സഹയാത്രികര്‍ അറിയിച്ചിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ ഒരു സ്ത്രീ പരിഭ്രാന്തിയില്‍ ഇറങ്ങിയതായി ഇവർ അറിയിച്ചിരുന്നു. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോഴാണ് കാണാതായ വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസും ബന്ധുക്കളും അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച റഹ്മത്തിനൊപ്പം ഉണ്ടായിരുന്ന റാസിഖിനെ ചോദ്യം ചെയ്യുകയാണ്.