LogoLoginKerala

കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന് വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

 
tiger

യനാട്ടില്‍ കടുവയുടെ കടിയേറ്റ് കര്‍ഷകന്‍ മരിച്ച് സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴച്ച പറ്റിയിട്ടില്ലെന്നുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രിക്ക്  മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍ജന്‍ ഉള്‍പ്പെടെ വിദഗ്ദ ഡോക്ടര്‍മാര്‍ തോമസിനെ കണ്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത് 108 ആംബുലന്‍സിലാണ്. സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെ ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ചികിത്സ പിഴവ് പറ്റിയതിനെ തുടര്‍ന്നാണ് തോമസ് മരിച്ചതെന്നുള്ള വിട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് മെഡിക്കല്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കൃഷിയിടത്തില്‍ പണിക്കള്‍ക്കിടയില്‍ കാടുവിട്ട് നാട്ടിലിറങ്ങിയ കടുവ തോമസിനെ ആക്രമിച്ചത്.