ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്; സംയുക്ത റാലി നടത്താന്‍ സിപിഎം - കോണ്‍ഗ്രസ് ധാരണ
Fri, 20 Jan 2023

ന്യൂഡല്‍ഹി: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിപ്പ് നടക്കാനിരിക്കെ സംയുക്ത റാലി നടത്താനുള്ള തീരുമാനവുമായി സിപിഎമ്മും, കോണ്‍ഗ്രസ്സും. ഇരു പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക ഉപയോഗിച്ചായിരിക്കും സംയുക്ത റാലി നടത്തുക എന്നാണ് റിപ്പോര്‍ട്ട്. നാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാവും റാലി നടത്തുക.
അതേസമയം ംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പര ധാരണയോടെ മത്സരിക്കാനാണ് സിപിഎം-കോണ്‍ഗ്രസ്സ് തീരുമാനം. സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചര്‍ച്ച പൂര്‍ത്തിയായി.