സങ്കടക്കടലായി തിരുനക്കര ; മമ്മുട്ടിയും സുരേഷ് ഗോപിയും ദിലീപും കുഞ്ചാക്കോയും തിരുനക്കരയിൽ
സമാനതകളില്ലാത്ത സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ ആളുകളുടെ സങ്കടകടലാണ് തിരുനക്കരയിൽ. അത്യപൂർവ്വമായ യാത്രയപ്പാണ് കേരളം ജനകീയ നേതാവിന് നൽകുന്നത്.
സിനിമാ താരങ്ങളായ മമ്മുട്ടി,സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങി നിരവധി പ്രമുഖർ തിരുനക്കര മൈതാനിയിലുണ്ട്. തിരുനക്കരയിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. മൈതാനിയിൽ ആളുകളെ തങ്ങി നിൽക്കാൻ അനുവദിക്കില്ല. പ്രത്യേകമായി വരി നിന്ന് ആദരമർപ്പിച്ചു മടങ്ങാൻ ജനങ്ങൾക്ക് ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. കർണാടക മുഖ്യമന്ത്രി സിദ്ധരാമ്മയ്യ അടക്കമുള്ളവരും പുതുപ്പള്ളിയിലെത്തും. സംസ്കാര ചടങ്ങിൽ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും.