LogoLoginKerala

ഭക്ഷ്യ സംസ്‌കരണ രംഗത്ത് കര്‍ഷകരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര സഹ മന്ത്രി

 
food

തിരുവനന്തപുരം : രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖല  ആധുനികവത്കരിക്കുന്നതിനൊപ്പം   കര്‍ഷകരുടെ  അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ  ജല്‍ ശക്തി സഹ മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ പറഞ്ഞു. തിരുവനന്തപുരത്ത് പാപ്പനംകോട്ടെ സി എസ് ഐ ആര്‍  എന്‍ ഐ ഐ എസ് ടി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. എന്‍ ഐ ഐ എസ് ടിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സഹമന്ത്രി വിലയിരുത്തി. വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച അവതരണവും അദ്ദേഹം വീക്ഷിച്ചു. എന്‍ ഐ ഐ എസ് ടി വളപ്പില്‍ ശ്രീ പ്രഹ്ളാദ്  സിംഗ് പട്ടേല്‍ വൃക്ഷതൈ നട്ടു.

എന്‍ ഐ ഐ എസ് ടിയിലെ വിവിധ ലാബുകളും അദ്ദേഹം സന്ദര്‍ശിച്ചു. എന്‍ ഐ ഐ എസ് ടിയില്‍ വികസിപ്പിച്ച  പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പ്രഹ്ളാദ്   സിംഗ് പട്ടേലിനെ വിവരിച്ചു  കൊടുത്തു. കേന്ദ്ര സഹമന്ത്രി പിന്നീട്   കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യ  പാര്‍ലമെന്ററി കാര്യ  സഹമന്ത്രി  വി. മുരളീധരനെ സന്ദര്‍ശിച്ചു സുഖ വിവരമാരാഞ്ഞു.