അധ്യാപകന്റെ കൈവെട്ടിയ കേസ്; ആറ് പ്രതികള്‍ കുറ്റക്കാരെന്ന് NIA കോടതി
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കൊച്ചി NIA കോടതി. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരാണ് കുറ്റക്കാര്‍.
രണ്ടാം ഘട്ട വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഭീകരപ്രവര്‍ത്തനം, ഗൂഢലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് എന്‍ ഐ എ കോടതി വ്യക്തമാക്കി. പ്രതികളായ സജില്‍, നാസര്‍, നജീബ് എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കി. ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവര്‍ക്കും വേദനയില്ലെന്ന് കോടതി ചോദ്യം ആരാഞ്ഞു. കേസില്‍ ശിക്ഷാ വിധി നാളെ മൂന്ന് മണിക്ക് അറിയും.
രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ സംഭവത്തില്‍ മുഖ്യ പങ്ക് വഹിച്ചു. അതേസമയം, കേസില്‍ അഞ്ച് പേരെ കോടതി വെറുതേ വിട്ടു. നാലാം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, എട്ടാം പ്രതി സുബൈര്‍, ഏഴാം പ്രതി മുഹമ്മദ് റാഫി, പത്താം പ്രതി മന്‍സൂര്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. 9-ാം പ്രതി നൗഷാദിനും 11-ാം പ്രതി മൊയ്തീന്‍ കുഞ്ഞിനും 12-ാം പ്രതി അയ്യൂബിനും UAPA വകുപ്പ് ചുമത്തിയില്ല