വിദ്യാര്‍ഥിക്ക് എലിപ്പനി; അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് അടപ്പിച്ചു
Sat, 4 Mar 2023

തൃശൂര്‍: വിനോദ യാത്രക്കെത്തിയ വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി പിടിച്ച സാഹചര്യത്തില്‍ അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍ക്കില്‍ പരിശോധന നടത്തി. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി ഉണ്ടാകും. വിനോദയാത്ര കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളെ പനിയും വയറിളക്കവും ഛര്‍ദിയും കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു.