LogoLoginKerala

വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു

 
rasion shop

തിരുവനന്തപൂരം: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു. വേതന പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങളാണ് ഉയര്‍ത്തിക്കാട്ടുന്നത്. കേരളത്തിലെ റേഷന്‍ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്.

അതോടൊപ്പം ഇ പോസ് ഇല്ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടാകുന്ന ഇ -പോസ് മെഷ്യീന്‍ തകരാര്‍ റേഷന്‍ വിതരണം താളം തെറ്റിക്കുന്നുവെന്നും റേഷന്‍ വാങ്ങുന്നവരുടെ എണ്ണവും ഗണ്യമായി കുറഞെന്നും വ്യാപാരികള്‍ പറയുന്നു.