LogoLoginKerala

വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവം; സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു

 
wedding pallassana

പാലക്കാട്:  പല്ലശ്ശനയില്‍ വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വധു വരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

അതേസമയം പ്രതി സുഭാഷിനെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്തേക്കും. ആചാരമെന്ന പേരില്‍ നടത്തിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. സംഭവത്തിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നുവന്നു. ഇതോടെ വനിതാകമ്മീഷന്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്.