ബ്രഹ്‌മപുരത്തെ തീപിടുത്തം കഴിഞ്ഞ് പെയ്യുന്ന ആദ്യ മഴ സൂക്ഷിക്കണം; മലിനീകരണ നിയന്ത്രണ ബോര്‍ഡ്
Tue, 14 Mar 2023

കൊച്ചി: ബ്രഹ്‌മപുരത്ത് ഇതിനോടകം തീയും പുകയും പൂര്‍ണമായും അണച്ചിരിക്കുകയാണ്. എന്നാല്‍ പുകയണഞ്ഞാലും കൊച്ചി നിവാസികള്‍ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്‌സിന്‍ പോലുളള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്‌മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും ചീഫ് എഞ്ചിനീയര്‍ പി കെ ബാബുരാജന്‍ പറഞ്ഞു.