ബ്രഹ്‌മപുരത്തെ തീ ഇന്നുതന്നെ അണയ്ക്കും; മന്ത്രി പി രാജീവ്
Thu, 9 Mar 2023

കൊച്ചി: ബ്രഹ്‌മപുരത്തെ തീ ഇന്നുതന്നെ അണയ്ക്കുമെന്ന് മന്ത്രി പി രാജീവ്. തീ പൂര്‍ണമായി അണയ്ക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൂടാതെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഉറവിടത്തില്‍ തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നത് കര്‍ശനമാക്കും. ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല. നേരത്തെയും ബ്രഹ്‌മപുരത്ത് തീ പിടുത്തം ഉണ്ടായിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.