LogoLoginKerala

ഡാമിനിക് മാര്‍ട്ടിന്‍ സ്‌ഫോടക വസ്തു തയ്യാറാക്കിയത് കൊച്ചിയിലെ വീട്ടില്‍ വച്ച് തന്നെ

 
domnic

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ സ്വയം കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണെന്ന് പൊലീസ്. ഡൊമിനികിന്റെ വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്.

ഡൊമിനിക് മാര്‍ട്ടിന് ഫോര്‍മാനായ സാങ്കേതിക അറിവുണ്ട്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.