LogoLoginKerala

തട്ടത്തില്‍ തട്ടി സിപിഎം; അനില്‍കുമാറിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് എം വി ഗോവിന്ദന്‍

 
M V Govindan

തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടു തന്നെയാണെന്ന സിപിഎം നേതാവ് അഡ്വ. കെ. അനില്‍കുമാറിന്റെ പരാമര്‍ശം വിവാദത്തില്‍. എന്നാല്‍ തട്ടം വിവാദത്തില്‍ അഡ്വക്കേറ്റ് അനില്‍ കുമാറിനെ തള്ളി സിപിഎം. അനില്‍ കുമാറിന്റേത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും, വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

തട്ടം വിവാദത്തില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അനില്‍കുമാറിന്റെ പ്രസ്താവന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയം വ്യക്തമാക്കിയെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. സിപിഎം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ന്യൂനപക്ഷങ്ങളോട് അടുക്കുന്നതെന്നും കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമാണെന്നും അബ്ദുസമദ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി.രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ്'23- നാസ്തിക സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്.