പശുവിനെ ദേശീയ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം; നിര്‍ദേശവുമായി അലഹബാദ് ഹൈക്കോടതി
Sat, 4 Mar 2023

അലഹബാദ്: പശുവിനെ ദേശീയ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശവുമായി അലഹബാദ് ഹൈക്കോടതി. ഗോവധവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ഷമീം അഹമ്മദിന്റെ സിംഗിള്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.