LogoLoginKerala

നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

 
pinarayi vijayan

തിരുവനന്തപുരം: നിയമസഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു. ഇത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 ലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകരമാണ് തുടര്‍ഭരണം. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു. 74000 കോടിയുടെ 933 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.