LogoLoginKerala

വ്യവസായിയുടെ കൊലപാതകം; ട്രോളി ബാഗുകള്‍ കൊണ്ടു പോകുന്ന ദൃശ്യം പുറത്ത്

അരും കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായത്
 
Hotel Ownwer murder Case

മലപ്പുറം: വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം ടട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പ്രതികള്‍ മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം, കണ്ടെടുത്ത മൃതദേഹത്തിന് ഏഴ് ദിവസം പഴക്കമുള്ളതാണെന്ന് മല്പപുറം എസ്.പി സൂരജ് ദാസ് വ്യക്തമാക്കി.


കേസിലെ മുഖ്യ പ്രതികളായ ഷിബില, ഫര്‍ഹാന, ആഷിക്ക് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഷിബില. ഫര്‍ഹാന എന്നിവരെ ചെന്നെയില്‍ നിന്നും ആഷിക്കിനെ മലപ്പുറത്ത് നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളാക്കി. ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിക്കും.

മൊബൈല്‍, സിസിടിവി, സാക്ഷിമൊഴികള്‍ എന്നിവയൊക്കെയാണ് പ്രതികളെ കണ്ടെത്താനായി അന്വേഷണ സംഘത്തിന് സഹായകമായത്. സിദ്ദിഖ് ഉപയോഗിച്ചിരുന്നത് മകന്റെ എടിഎം ആയിരുന്നു. അക്കൗണ്ടില്‍ നിന്ന് തുടര്‍ച്ചയായി പണം പിന്‍വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കുടുംബം സംഭവം പുറത്തറിയിച്ചത്. പിതാവിലെ കാണാനില്ലെന്ന മകന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കോഴിക്കോടെ ചിക്ക് ബേക്ക് എന്ന ഹഹോട്ടല്‍ നടത്തുകയായിരുന്നു തിരൂര്‍ സ്വദേശിയായ സിദ്ദിഖ്. ഇദ്ദേഹത്തിന്റെ ഹോട്ടലിലെ ജീവനക്കാരിയാണ് ഷിബിലി. ഷിബിലിയെ 15 ദിവസം മുന്നേ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് സിദ്ദിഖ് പുറത്താക്കിയിരുന്നു. അരും കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായത്.