LogoLoginKerala

ബ്രഹ്‌മപുരം കരാറില്‍ അടിമുടി ദുരൂഹത; അന്വേഷണം നടത്താത്തത് സി പി എമ്മിനെ സഹായിക്കാന്‍ : രമേശ് ചെന്നിത്തല

 
RAMESH CHENNITHALA

കൊച്ചി: സി പി എം കൗണ്‍സിലര്‍മാരുടെ യോഗമാണ് മേയര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ലെനിന്‍ സെന്ററില്‍ വച്ച് കൂടിയാല്‍ മതിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതകളുള്‍പ്പെടുന്ന യു ഡി എഫ് കൗണ്‍സിലര്‍മാരെ ക്രൂരമായി മര്‍ദിച്ച പോലീസ് നടപടിയെ അതിശക്തമായി നേരിടുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച നഗരസഭാ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജനാധിപത്യ സംവിധാനത്തില്‍  കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ് കൊച്ചി നഗരസഭയില്‍ സംഭവിച്ചത്. കൊച്ചിയെ വിഷപ്പുകയില്‍ മുക്കിയവര്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ കൗണ്‍സില്‍ യോഗത്തില്‍ കയര്‍ അനുവദിക്കാത്തത് ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ മര്യാദയുടെ ലംഘനമാണ്. സി പി എം ബന്ധമുള്ള കമ്പനിയെ സഹായിക്കാനുള്ള കരാറില്‍ അടിമുടി ദുരൂഹതയുണ്ട്. 54 രൂപയുടെ കരാറില്‍ സെക്യൂരിറ്റി  ഡെപ്പോസിറ്റ് വെറും രണ്ട് ശതമാനം മാത്രമാണ്. തീയണക്കാനുള്ള സംവിധാനം ഒരുക്കാനും നഷ്ടപരിഹാരം നല്‍കാനുമുള്ള ബാധ്യത കരാര്‍ കമ്പനിക്കുണ്ടായിരുന്നു. എഫ് ഐ ആര്‍ പോലും ഇടാതിരിക്കുന്നതും ഒരന്വേഷണവും നടത്താതിരിക്കുന്നതും സംശയാസ്പദമാണ്.

നഗരസഭയിലെ അതേ നടപടി തന്നെയാണ് നിയമസഭയിലും സര്‍ക്കാര്‍ സ്വീകരിക്കുന്നതും. കഴിഞ്ഞ ദിവസം നഗരസഭാ ഓഫീസില്‍ നടന്ന ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കൗണ്‍സിലര്‍മാരെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

ഡിസിസി ഓഫീസിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ എറണാകുളം എ സി ജയകുമാറിന്റെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം എല്‍ എ ഉത്ഘാടനം ചെയ്തു.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സംസ്ഥാന ഭാരവാഹികളായ ദീപക് ജോയ്, അബിന്‍ വര്‍ക്കി, ജിന്റോ ജോണ്‍, മുഹമ്മദ് റഫീഖ്, അഫ്‌സല്‍ നമ്പ്യാരത്ത്,നൗഫല്‍ കയന്തിക്കര, എം. എ വഹാബ്, മനു ജേക്കബ് ജില്ല ഭാരവാഹികളായ അബ്ദുല്‍ റഷീദ്, ഷാന്‍ മുഹമ്മദ്, എല്‍ദോസ് വടാട്ട്പ്പാറ, ബിനോയ് അരീക്കല്‍,റമീസ് കെ എ, ചെറിയാന്‍ ജോര്‍ജ്,എം. എ. ഹാരിസ്, ദിലീപ് ടി നായര്‍,മിസ്വവര്‍ ബിജു, റോജന്‍ കല്ലഞ്ചേരി, സ്വാതിഷ് സത്യന്‍, ജോബിഷ് പി എസ്,അന്‍സാര്‍ തോരത്ത്,നോബല്‍ കുമാര്‍,അനീഷ് പി. എഛ്, ലിജോ ജോസ്, അര്‍ജുന്‍ മദനന്‍,സിറാജ് വാഴക്കുളം, അശ്വരാജ് പോള്‍, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ പി. എഛ്.അനൂപ്, ജോമോന്‍ ജോയ്, ജിക്കു താണുവീടന്‍, വിവേക് ഹരിദാസ്, ഷെബിന്‍ ജോര്‍ജ്,സിജോ ജോസഫ്, സുജിത്ത് പി. എസ്, അന്‍വര്‍ ഖരീം, സോണി പനന്താനം.

കെപിസിസി ഭാരവാഹികളായ ടോണി ചമ്മിണി, ഐ കെ രാജു, കെ. പി. ഹരിദാസ്, തമ്പി സുബ്രമണ്യം, എം. ആര്‍ അഭിലാഷ്, പി. ഡി. മാര്‍ട്ടിന്‍, സിമി റോസ്ബല്‍ജോണ്‍, ഷെറിന്‍ വര്‍ഗീസ്, ബിനീഷ് പുല്ല്യാട്, സാംസണ്‍ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു