LogoLoginKerala

ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികള്‍; പ്രധാനമന്ത്രിക്കും ബാധകമെന്ന് എം വി ഗോവിന്ദന്‍

 
mv govindan

കോഴിക്കോട്: വിശ്വാസികളാണ് ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി നേതൃത്വം അല്ല ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് പറഞ്ഞ സിപിഎം പിബി അംഗം, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണെന്നും പറഞ്ഞു.
കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സികളെ കാവിവല്‍ക്കരിക്കാന്‍ നീക്കം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പേരാമ്പ്രയില്‍ സ്‌കൂള്‍ ബസ് സിപിഎം ജാഥയ്ക്ക് ഉപയോഗിച്ച് സംഭവം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന് ഏത് സമയത്ത് വേണമെങ്കിലും താന്‍ നയിക്കുന്ന പാര്‍ട്ടി ജാഥയില്‍ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.