'തെളിവുകള്‍ പുറത്തുവിടാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നു'; സ്വപ്‌ന സുരേഷ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തനിക്കെതിരെ വരുന്ന ഏത് നിയമ നടപടിയും അഭിമുഖീകരിക്കാന്‍ തയ്യാറെന്ന് സ്വപ്ന സുരേഷ്. തെളിവുകള്‍ ഹാജരാക്കണമെന്ന വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നും തന്റെ കൈയ്യിലുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നും സ്വപ്ന പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയനായ വിജേഷ് പിള്ളയുടെ പ്രതികരണത്തിന് പിന്നാലെയാണ് സ്വപ്‌ന ഫേസ്ബിക്കില്‍ ഇങ്ങനെ കുറിച്ചത്.
തന്നെ കണ്ടതും 30 കോടി വാഗ്ദാനം ചെയ്തതും അടക്കമുള്ള കാര്യങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചെന്ന് സ്വപ്ന സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്ന സുരേഷ് ഇക്കാര്യം കുറിച്ചത്. ഹരിയാനയെയും രാജസ്ഥാനെയും കുറിച്ച് വിജേഷ് പറഞ്ഞിട്ടുണ്ട്. 30 കോടി വാഗ്ദാനം ചെയ്തതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എം വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് താന്‍ പറഞ്ഞതായും വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ച് താന്‍ പറഞ്ഞതായും വിജേഷ് സമ്മതിച്ചെന്ന് സ്വപ്ന ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ചോദിച്ചതായും വിജേഷ് സമ്മതിച്ചെന്നും സ്വപ്ന പറയുന്നു. ഇതെല്ലാം താന്‍ പറഞ്ഞത് മറ്റൊരു സന്ദര്‍ഭത്തിലാണെന്നാണ് വിജേഷ് പറയുന്നത്. ഇക്കാര്യത്തില്‍ എനിക്ക് ഒന്നേ പറയാനുള്ളൂ. സംഭവത്തിന് തൊട്ടുപിന്നാലെ, തെളിവ് സഹിതം പൊലീസിനെയും ഇഡിയെയും താന്‍ വിവരം അറിയിച്ചിട്ടുണ്ട്. കൂടാതെ നിയമനടപടിയും സ്വീകരിച്ചുവെന്നും സ്വപ്ന ചൂണ്ടിക്കാട്ടുന്നു.
വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ ഇഡിയും പൊലീസും ആരംഭിച്ചു കഴിഞ്ഞു. വിജേഷിനെ ആരാണ് അയച്ചത് ആരാണെന്ന് അറിയിച്ചു ഒരു നിഗമനത്തില്‍ എത്തേണ്ടത് അന്വേഷണ ഏജന്‍സിയാണ്. അപകീര്‍ത്തിത്തിനും വഞ്ചനയ്ക്കും എനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ഇപ്പോള്‍ അറിയിച്ചു. ഒന്നാമതായി, ആ നിയമനടപടിയുടെ അനന്തരഫലം നേരിടാന്‍ തയ്യാറാണെന്ന് സ്വപ്ന വ്യക്തമാക്കി.
അതേസമയം വിജേഷിന്റെ നിയമസാക്ഷരതയെക്കുറിച്ച് സംശയമുണ്ടെന്നും അവര്‍ പരിഹസിച്ചു. എന്റെ ആരോപണങ്ങളുടെ തെളിവുകള്‍ വെളിപ്പെടുത്താന്‍ വിജേഷ് നടത്തിയ വെല്ലുവിളി ഏറ്റെടുക്കുന്നതായും സ്വപ്ന പറഞ്ഞു. തെളിവുകള്‍ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ട്. എം വി ഗോവിന്ദന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന നിയമനടപടികള്‍ നേരിടാനും പോരാടാനും ഞാന്‍ തയ്യാറാണ്. സത്യം ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും സ്വപ്ന ഫേസ്ബുക്കില്‍ കുറിച്ചു.