LogoLoginKerala

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതാര്? പുതിയ ആയുധവുമായി സ്വപ്‌ന, വെട്ടിലാവുന്നത് ആരൊക്കെ?

 
SWAPNA

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പക്കാന്‍ ശ്രമിച്ചെന്ന്  വെളിപ്പെടുത്തി കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്ത്.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ''സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും'' - എന്നാണ് സ്വപ്ന ഫേസ്ബുക്കില്‍ കുറിച്ചത്.  

സ്വര്‍ണക്കടത്തിനു പിന്നാലെ ലൈഫ് മിഷന്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലാവുകയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഇഡി ചോദ്യം ചെയ്യലിനു ഹാജരാകുകയും ചെയ്തിരുന്നു.

അതേസമയം ലൈഫ് മിഷന്‍ കോഴ ഇടപാടു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. 23വരെയാണ് റിമാന്‍ഡ് കാലാവധി. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ലൈഫ് മിഷന്‍ കേസില്‍ ഇഡി ചോദ്യം ചെയ്തു വരികയാണ്. ലൈഫ് മിഷന്‍ ഭവന പദ്ധതിക്കുവേണ്ടി ലഭിച്ച 18 കോടിയുടെ വിദേശ സഹായത്തില്‍ 4.50 കോടിരൂപ കോഴയായി തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളായ സ്വപ്നയും സരിത്തും സി.എം.രവീന്ദ്രനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

അതോടൊപ്പ്ം കേസില്‍ നിര്‍ണായകമായേക്കാവുന്ന ചാറ്റുകളും പുറത്ത് വന്നികുന്നു. എന്നാല്‍ പുറത്തുവന്നതായി കാണുന്ന ചാറ്റുകള്‍ താന്‍ അയച്ചതല്ലെന്നും ഫോണില്‍ കൃത്രിമം നടത്തി വ്യാജമായി നിര്‍മിച്ചതാകാമെന്നും രവീന്ദ്രന്‍ ഇന്നലെ നടന്ന ചോദ്യംചെയ്യലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുമ്ബാകെ മൊഴി നല്‍കി എന്നാണ് വിവരം.

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടു സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്. രവീന്ദ്രന്‍ നല്‍കിയ മൊഴികള്‍ ഇ.ഡി. വിശകലനം ചെയ്യും. പൊരുത്തക്കേടുണ്ടെങ്കില്‍ വിശദമായി ചോദ്യംചെയ്യും. കള്ളപ്പണ ഇടപാടില്‍ രവീന്ദ്രനു പങ്കുള്ളതായി തെളിവു ലഭിക്കുന്നപക്ഷം അറസ്റ്റിനു സാധ്യതയുണ്ട്. എന്നാല്‍, ഈ ഘട്ടത്തില്‍ ഇ.ഡി. അറസ്റ്റിനു തുനിയില്ലെന്നാണു വിലയിരുത്തല്‍. സ്വപ്നയുള്‍പ്പെടെയുള്ള മറ്റു പ്രതികളെ ചോദ്യംചെയ്യാനുണ്ട്. അതിനുശേഷം നിയമോപദേശം തേടും. അറസ്റ്റിനു സാധ്യതയില്ലെങ്കില്‍ പ്രതിയാക്കാനാവും.

പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തില്‍ 4.50 കോടി രൂപ കോഴയായും കമ്മീഷനായും തട്ടിയെടുത്തെന്നാണു കേസ്.കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.

സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള വാട്‌സാപ് സംഭാഷണങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിസ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇ.ഡി. കൂടുതല്‍ ചോദ്യം ചെയ്യാനിടയുണ്ട്. രവീന്ദ്രനെതിരേ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യംചെയ്യലിനു വിഷയമാകാം.

അതേസമയം വനിതാ ദിനമായ മാര്‍ച്ച് 8 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ എല്ലാ വനിതകള്‍ക്കും വനിതാദിന ആശംസകള്‍ നേര്‍ന്ന് സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സ്വപ്ന ആശംസകള്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുെടയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ കേരളത്തെ വില്‍പനചരക്കാക്കുന്നതിനും എതിരെയാണ് തന്റെ പോരാട്ടമമെന്ന് സ്വപ്ന പറഞ്ഞു. നിര്‍ഭ്യാവശാല്‍ ഒരു പെണ്ണും ഈ പോരാട്ടത്തില്‍ തന്നെ പിന്തുണയ്ക്കുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി. കോടിക്കണക്കിനു വിധവകളെയും മാതാവ് നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയും സൃഷ്ടിക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിക്കു കഴിയുമെന്ന് അവര്‍ തന്നെ തെളിയിച്ചിട്ടുണ്ട്. ലോക നിര്‍ഗുണ പുരുഷദിനം താനും വൈകാതെ ആഘോഷിക്കും. ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമെന്നും സ്വപ്ന പറഞ്ഞു. പിന്നീട് പോസ്റ്റഅ വിവാദമായതോടെ ിത് പിന്‍വലിക്കുകയം ചെയ്തു

മുന്‍പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ബിരിയാണി ചെമ്പില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സ്വര്‍ണം എത്തിച്ചതെന്നടതടക്കം നിരവധി ആരോപണങ്ങള്‍ സ്വപ്ന മുന്നോട്ടു വച്ചിരുന്ന