വേട്ട തുടങ്ങിയെന്ന് സ്വപ്‌ന, കര്‍ണാടക പോലീസ് മൊഴിയെടുത്തു

വിജേഷ് പിള്ളക്കും കൂട്ടാളിക്കുമായി ബാംഗ്ലൂര്‍ പോലീസ് വേട്ട തുടങ്ങിയെന്ന് സ്വപ്‌നാ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്നും തെളിവെടുപ്പ് നടത്തിയെന്നും ഫേസ്ബുക്കിലൂടെ അവര്‍ അറിയിച്ചു. താനുമായി കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പോലീസിനെ അറിയിച്ചിട്ടുണ്ട്. ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതനെന്നും സ്വപ്‌ന ചോദിച്ചു
കേസ് ഒത്തുതീര്‍ത്ത് നാടുവിടുന്നതിന് പ്രതിഫലമായി സി പി എം നേതാക്കളുടെ ഇടനിലക്കാരനായ വിജേഷ് പിള്ള 30 കോടി രൂപ വാഗ്ദാനവുമായി എത്തിയെന്ന ആരോപണത്തില്‍ കര്‍ണാടക പോലീസിന് സ്വപ്‌ന സുരേഷ് പരാതി നല്‍കിയിരുന്നു. ബാംഗ്ലൂരിലെ കൃഷ്ണരാജപുര
പോലീസ് സ്‌റ്റേഷന് മുന്നില്‍ നില്‍ക്കുന്ന ചിത്രം സഹിതമാണ് വേട്ട തുടങ്ങിയെന്ന തലക്കെട്ടോടെ സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
'എന്റെ പരാതിയില്‍ കര്‍ണാടക പോലീസ് സത്വര നടപടികള്‍ ആരംഭിച്ചു.വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ച് എനിക്ക് ഓഫര്‍ തന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു.' അവര്‍ പറയുന്നു.