LogoLoginKerala

കേന്ദ്രമന്ത്രിസഭാ പുനസ്സംഘടന ഉടന്‍; ഇ ശ്രീധരനും സുരേഷ്‌ഗോപിയും പരിഗണനയില്‍

 
sureshgopi esreedharan

ന്യൂഡല്‍ഹി-കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ നടക്കാന്‍ പോകുന്ന അഴിച്ചുപണിയില്‍ സുരേഷ് ഗോപിയും ഇ ശ്രീധരനും പരിഗണനയില്‍. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വകുപ്പുകളില്‍ ഉള്‍പ്പടെ മാറ്റമുണ്ടാവുമെന്നാണ് അറിയുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന നേതാവാണ്. അദ്ദേഹം വകുപ്പില്‍ നിന്ന് മാറുന്നത് കേരളത്തിനും തിരിച്ചടിയാകും.

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ െജ.പി.നഡ്ഡ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായിരുന്നു അര്‍ദ്ധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബി ജെ പി നേതാക്കള്‍ യോഗം ചേര്‍ന്നത്. കേരളത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്തത് യോഗത്തില്‍ ചര്‍ച്ചയായതായാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബി ജെ പി തയ്യാറെടുക്കുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തിങ്കളാഴ്ച െൈവകിട്ട് വിശാല മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഈ യോഗത്തോടെ മന്ത്രിസഭാ പുനഃസംഘടയുടെ കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാകും. 

 കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അധികം വൈകാതെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായി സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുമെന്ന് സൂചന ലഭിച്ചത്. സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ നിന്നാണ് മത്സരിച്ചത്.സുരേഷ് ഗോപിക്കൊപ്പം മെട്രോമാന്‍ ഇ ശ്രീധരനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ നിന്നാണ് മത്സരിച്ചത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃശൂര്‍ തന്നെയാകും സുരേഷ് ഗോപിയുടെ തട്ടകം. 2014ലാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരഞ്ഞെടുത്തത്. ഇതിന് മുമ്പ് പലപ്പോഴും സുരേഷ് ഗോപിയെ മന്ത്രിസഭയിലെടുക്കുമെന്ന സൂചനകള്‍ വന്നിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ തഴയപ്പെടുകയായിരുന്നു.