LogoLoginKerala

ദി കേരള സ്റ്റോറി; ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

 
thje kerala story

ന്യൂഡല്‍ഹി - ദി കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കേരള ഹൈക്കോടതി സമാനമായ ഹരജി പരിഗണിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് ഉലമ ഹിന്ദിനു വേണ്ടി അഡ്വ. നിസാം പാഷയും കഥ പൂര്‍ണമായും സാങ്കല്‍പ്പികമാണെന്ന അവകാശവാദം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അഡ്വ. വൃന്ദ ഗ്രോവറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സിനിമ മെയ് അഞ്ചിന് വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണെന്നും അന്നാണ് കേരള ഹൈക്കോടതി കേസ് പരിഗണിക്കുന്നതെന്നും വൃന്ദ ഗ്രോവര്‍ സുപ്രിം കോടതിയെ അറിയിച്ചു. നേരത്തെ വാദം കേള്‍ക്കുന്നതിന് ഹര്‍ജിക്കാര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അറിയിച്ചു.