LogoLoginKerala

സുമലതയുടെ ബിജെപി പ്രവേശനം ഉടനെന്ന് സൂചന , ബിജെപി നേതൃത്വം സുമലതയുമായി ചര്‍ച്ച നടത്തിയെന്ന് കര്‍ണാടക മുഖ്യമന്ത്രി

 
sumalatha
പ്രധാനമന്ത്രിയുടെ മാണ്ഡ്യ സന്ദര്‍ശനത്തിന് മുന്‍പ് പ്രഖ്യാപനമുണ്ടായേക്കും

ര്‍ണാടകയില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും, മെഗാസ്റ്റാര്‍ അംബരീഷിന്റെ ഭാര്യയുമായ സുമലതയുടെ ബിജെപി പ്രവേശനം ഉടനുണ്ടായേക്കുമെന്ന സൂചന ശക്തമായി. ഇന്ന് വൈകിട്ടോടെ സുമലത ഇക്കാര്യത്തില് വ്യക്തത നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ബിജെപി നേതൃത്വം നിരവധി തവണ സുമലതയുമായി കൂടിക്കാഴ്ച നടത്തിയെന്നും ബൊമ്മെ വെളിപ്പെടുത്തി. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ക്ഷണമുണ്ടെന്ന് നേരത്തെ സുമലത വ്യക്തമാക്കിയിരുന്നു.

മാണ്ഡ്യയില്‍ ജെഡിഎസ്സിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും അസാമാന്യ സ്വാധീനം സുമലതയ്ക്കുണ്ട്. സുമലതയെ ഒപ്പം എത്തിച്ചാല്‍ മാണ്ഡ്യയിലെ ശക്തമായ മുന്നേറ്റം ഉറപ്പിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ഒന്നരലക്ഷത്തോളം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ സുമലത പരാജയപ്പെടുത്തിയത്.

 മാണ്ഡ്യയില്‍ വരുന്ന ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് മുമ്പായി താരത്തിന്റെ പാര്‍ട്ടി പ്രവേശനം ഉറപ്പിക്കാനുള്ള കരുനീക്കത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം. മോദിക്കൊപ്പം സുമലതയെ കൂടി വേദിയിലെത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. നിലവില്‍ സ്വതന്ത്ര എംപി ആയതിനാല്‍ , ബിജെപിക്ക് പുറമേ നിന്ന് തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുന്ന കാര്യവും സുമലതയുടെ പരിഗണനയിലുണ്ട്. സുമലതയുടെ മകന്റെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയായിട്ടുണ്ട്