LogoLoginKerala

പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരാനില്ലെന്ന് കെ സുധാകരൻ

 
K Sudhakaran
വയനാട് - പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരൻ ലീഡേഴ്സ് മീറ്റിൽ പറഞ്ഞു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് ഇത്രയേറെ സമരം സംഘടിപ്പിച്ച മറ്റൊരു കാലമുണ്ടായിട്ടില്ല. കെ പി സി സിക്ക് പൂർണതയിലേക്കെത്താൻ കഴിഞ്ഞിട്ടില്ല എത്രയും വേഗം പുന സംഘടന പൂർത്തിയാക്കണം. കെ പി സി സി പ്രസിഡന്റെന്ന നിലയിൽ ചുമതലകൾ നിറവേറ്റാൻ പ്രതീക്ഷിച്ചത്ര കഴിഞ്ഞില്ല. അത് മനപ്പൂർവ്വമല്ല. സാഹചര്യങ്ങളുടെ സമ്മർദ്ദമാണ്.പുനസംഘടന മെയ് മാസത്തിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നയരൂപീകരണ ചർച്ചകൾക്കായി സംഘടിപ്പിച്ച കെപിസിസിയുടെ ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി ഭാരവാഹികൾ, എംപി മാർ എംഎൽഎമാർ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിന് പാർട്ടിയെ ശക്തിപ്പെടുത്തലാണ് മുഖ്യ അജണ്ട. രാഷ്ട്രീയ സംഘടനാ വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിഷേധ പരിപാടികൾക്കും ലീഡേഴ്സ് മീറ്റ് രൂപം നൽകും. ലീഡേഴ്സ് മീറ്റിൽ കെ സുധാകരൻ സംഘടനാ രേഖ അവതരിപ്പിച്ചു.
പാർല്ലമെന്‍ററി കമ്മറ്റി ഉള്ളതിനാൽ കെ മുരളീധരൻ വൈകീട്ടേ എത്തുകയുള്ളു. അസൗകര്യം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരന് കത്ത് നൽകി. ശശി തരൂർ അമേരിക്കയിൽ ചികിത്സയിലായതിനാൽ ലീഡേസ് മീറ്റില്‍ പങ്കെടുക്കുന്നില്ല. എത്താൻ കഴിയില്ലെന്ന് നേതൃത്വത്തെ രേഖമൂലം അറിയിച്ചിട്ടുണ്ട്. 
ലീഡേഴ്സ് മീറ്റ് സുൽത്താൻ ബത്തേരിയിൽ തുടങ്ങി.
 താരീഖ് അൻവർ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ സുധാകരൻ, വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ അസൗകര്യം അറിയിച്ച് കെ.സുധാകരന് കത്ത് നൽകി. ശശി തരൂർ അമേരിക്കയിൽ ചികിത്സയിലായതിനാൽ പങ്കെടുക്കുന്നില്ല