സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; ബസ് അടിച്ചു തകര്‍ത്ത് നാട്ടുകാര്‍
Oct 22, 2023, 16:00 IST

കണ്ണൂര്‍: സ്വകാര്യ ബസിടിച്ച് സൈക്കിളില്‍ പോയ 11 കാരന് ഗുരുതര പരിക്ക്. തളിപ്പറമ്പ് കപ്പാലത്തായിരുന്നു സംഭവം. തൃച്ചംബരം യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ബിലാലിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ ബസ് സൈക്കിളില്‍ പോവുകയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു.